മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുന്നു:യാഥാർത്ഥ്യം ഇതാണ്..

single-img
21 February 2018


മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിനു പിന്നാലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാൻ തീരുമാനിച്ചതായി രാജ്യത്തെ മുൻനിര മാദ്ധ്യമങ്ങൾ പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.എന്നാൽ എന്താണു ഇതിൽ യാഥാർത്ഥ്യം.

സാധാരണ ഉപയോക്താക്കളെ പുതിയ തീരുമാനം ബാധിക്കില്ല. മെഷീന്‍ ടു മെഷീന്‍ (എം2എം) വിനിമയത്തിനാണ് പുതിയ തീരുമാനം ബാധകം. അതായത് മനുഷ്യ സഹായമില്ലാതെ മെഷീനുകൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷൻ.

മാനുഷിക സഹായം തീരെയില്ലാതെ നടക്കുന്ന വിനിമയ രീതികളായ മീറ്റർ റീഡിങ്ങ്,കാർഡ് സ്വൈപ്പിങ് മെഷീൻ,റോബോട്ടിക്സ്, ട്രാഫിക് കണ്‍ട്രോൾ,വെയര്‍ഹൗസ് മാനേജ്മെന്‍റ് തുടങ്ങിയവക്കൊക്കെയാണ് സാധാരണ എം2എം ഉപയോഗിക്കുന്നത്.ഇത്തരം കാര്യങ്ങൾക്കാണ് സുരക്ഷിതത്വത്തിനായി 13 അക്ക നമ്പരുകൾ നൽകുക.സാധാരണ ഉപയോക്താക്കൾക്ക് 10 അക്ക നമ്പർ തന്നെ തുടരും.