പ്രിയ വാര്യരും മഹേന്ദ്ര സിംഗ് ധോണിയും

single-img
20 February 2018

മുംബൈ: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ ഒറ്റ ദിവസം കൊണ്ട് താരമായ പ്രിയ വാര്യര്‍ തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പ്രിയയുടെ ഇഷ്ട ക്രിക്കറ്റ് താരം. ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ധോണിയുടെ കടുത്ത ആരാധികയാണെന്ന് പ്രിയ പ്രകാശ് വാര്യര്‍ വ്യക്തമാക്കിയത്.

‘മാണിക്യമലരായ പൂവി’ എന്ന ഗാനമാണ് പ്രിയവാര്യരെ താരമാക്കിയത്. 25 ദശലക്ഷത്തിലധികം പേരാണ് ഈ ഗാനം യൂട്യൂബിലൂടെ ഇതുവരെ കണ്ടതെന്നാണ് കണക്ക്. ഒരാഴ്ച മുന്‍പമാത്രം അംഗീകാരം കിട്ടിയ പ്രിയവാര്യരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചത് പത്ത് ദശലക്ഷം പേരാണ്.

24 മണിക്കൂറിനുള്ളില്‍ ആറ് ലക്ഷം ഫാളോവേഴ്‌സിനെ സ്വന്തമാക്കി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ പ്രിയ വാര്യര്‍. ദേശീയ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യം നല്‍കിയാണ് പ്രിയയെ കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നത്.