കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനിയെ സഹപാഠി കുത്തിക്കൊന്നു

single-img
20 February 2018


കാഞ്ഞങ്ങാട്: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസര്‍കോട് മുള്ളേരിയ ശാന്തിനഗര്‍ സ്വദേശിനിയായ അക്ഷതയാണ് മരിച്ചത്. സുള്ള്യയില്‍ കാര്‍ സ്ട്രീറ്റ് നഗരില്‍ വൈകുന്നേരം നാലരയോടെയാണ് സംഭവം.

സുള്ള്യ നെഹ്റു മെമ്മോറിയല്‍ കോളേജില്‍ രണ്ടാം വര്‍ഷ ബി.എസ് സി വിദ്യാര്‍ഥിനിയാണ് അക്ഷത. കോളേജില്‍ നിന്ന് ടൗണിലേക്ക് പോകവേ സഹപാഠിയായ കാര്‍ത്തിക് എന്ന യുവാവാണ് ആക്രമിച്ചത്. ബസ്സ്റ്റാന്‍ഡില്‍ കാത്തിരുന്ന കാര്‍ത്തിക് ആയുധം ഉപയോഗിച്ച് അക്ഷതയെ കുത്തുകയായിരുന്നു. മംഗളൂരൂവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അക്ഷത മരിച്ചു. സംഭവത്തിന് ശേഷം കാര്‍ത്തിക് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നിസാര പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്.