കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ട കമിതാക്കള്‍ മരിച്ചു

single-img
20 February 2018

ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സെക്‌സിലേര്‍പ്പെട്ട കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കാന്‍ എഞ്ചിന്‍ ഓണാക്കിയിട്ടതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. 39കാരനും 44കാരിയുമാണ് മരിച്ചത്. ഇവരുടെ നഗ്‌നശരീരമാണ് കാറിനുള്ളില്‍ കിടന്നിരുന്നത്. ഗാരേജില്‍ ഒരു കാര്‍ മണിക്കൂറുകളോളം എഞ്ചിന്‍ ഓണായി കിടന്നിട്ട് പോലും ആരും ശ്രദ്ധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും മരണം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.