രാജ്യവ്യാപകമായി ബാങ്കിംഗ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു

single-img
19 February 2018

ബാങ്കിങ് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരെയും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലറിക്കല്‍ സ്റ്റാഫുകളേയും ബ്രാഞ്ചുകളില്‍ നിന്നും സ്ഥലം മാറ്റണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

എത്രയും വേഗം ഇത് നടപ്പിലാക്കണമെന്നും ബാങ്കുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി നടത്തിയ തട്ടിപ്പിന് വിവിധ ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര വിജിലന്‍കസ് കമ്മീഷന്‍ പുതിയ നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് ബറോഡ സ്ഥലമാറ്റ നടപടികള്‍ ആരംഭിച്ചു. മറ്റ് ബാങ്കുകളും നാളെയോടെ ഉദ്യോഗസ്ഥരുടെ കണക്ക് എടുക്കും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ എല്ലാ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് വിവിധ ബാങ്കുകള്‍ സ്റ്റാഫുകളെ അറിയിച്ചു.

ഒരേ ബാങ്കില്‍ വര്‍ഷങ്ങളായ ജോലി ചെയ്യുന്നവര്‍ അത് വഴി ലഭിക്കുന്ന സ്വാധീനം ദുരൂപയോഗം ചെയ്യുന്നതായി വിജിലന്‍സ് കമ്മീഷന്‍ സംശയിക്കുന്നു.