കണ്ണൂരില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

single-img
16 February 2018


പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കടന്നപ്പള്ളി പുത്തൂര്‍കുന്ന് റോഡില്‍ ബൈക്കിലെത്തിയ സംഘമാണ് ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ മര്‍ദിച്ച ഇവര്‍, വസ്ത്രം വലിച്ചുകീറി പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇതോടെ അക്രമികള്‍ സ്ഥലം വിട്ടു. പെണ്‍കുട്ടിയുടെ പരാതിയില്‍ പരിയാരം പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.