കുഞ്ചാക്കോ ബോബന്‍ ആലപ്പുഴയിലെ ശുചിത്വ മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍

single-img
16 February 2018

ആലപ്പുഴ നഗരത്തിന്റെ ശുചിത്വ മിഷന്‍ ബ്രാന്‍ഡ് അംബാസഡറായി കുഞ്ചാക്കോ ബോബനെ നിയമിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ രാജ്യത്തെ മികച്ച ശുചിത്വ നഗരത്തെ കണ്ടെത്താന്‍ നടത്തുന്ന ‘സ്വച്ഛ് സര്‍വേക്ഷണ്‍’ ശുചിത്വാന്വേഷണ പരിശോധന ആലപ്പുഴയിലുമെത്തുകയാണ്.

ഇതിനുമുന്നോടിയായാണ് ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നഗരസഭയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ അംബാസഡറെ നിയമിച്ചത്. ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്താനും ആളുകളിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ എത്തിക്കാനും കുഞ്ചാക്കോ ബോബന് സാധിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ശുചിത്വ മിഷന്‍ ബ്രാന്‍ഡ് അംബാസഡറാക്കിയത്.