ഷുഹൈബിന്റെ കൊലപാതകം ‘ടിപി മോഡല്‍’; കൊലപാതകത്തിന് മുമ്പ് 19 പ്രതികള്‍ക്ക് പരോള്‍ നല്‍കി: തെളിവുമായി ചെന്നിത്തല

single-img
16 February 2018

ഷുഹൈബ് കൊലക്കേസിലെ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല.ഷുഹൈബിന്റെ കൊലപാതകത്തിന് മുൻപായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകിയതും സംശയാസ്പദമാണ്. സിപിഎം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടയല്ല.ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തിൽ നടത്തുന്നത്.#CPMTerror#കൊലയാളി_പാർട്ടി_സിപിഎം#JusticeforShuhaib

Posted by Ramesh Chennithala on Thursday, February 15, 2018

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസമായിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല.

പോലീസിന്റെ കള്ളക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഷുഹൈബിന്റെ കൊലയ്ക്കു മുന്‍പ് ടി.പി. വധക്കേസിലെ കൊടി സുനിക്ക് ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു.

ഷുഹൈബിനെ കൊന്നത് ടി.പിയെ കൊന്ന അതേ രീതിയിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൗനം പ്രതികള്‍ക്ക് പ്രോല്‍സാഹനമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടയല്ല. ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സി.പി.എം കേരളത്തില്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.