വിദേശ വനിതയെ പീഡിപ്പിച്ച വൈദികനെ പാല രൂപത പുറത്താക്കി

single-img
15 February 2018


കടുത്തുരുത്തി: വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ പാല രൂപത പുറത്താക്കി. കല്ലറ പെറുംതുരുത്ത് സെന്‍റ് മാത്യൂസ് പള്ളിയില്‍ വികാരിയായ തോമസ് താന്നിനില്‍ക്കും തടത്തിലിനെ ആണ് പുറത്താക്കിയത്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും രൂപത അറിയിച്ചു.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശിയായ വനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രണയം നടിച്ച് കേരളത്തിലേക്ക് എത്തിച്ചായിരുന്നു പീഡനം. ഇതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു. കോട്ടയത്ത് വച്ചായിരുന്നു പീഡനം എന്നാണ് റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വൈദികന്‍ ഒളിവില്‍ പോയി. ഇപ്പോള്‍ കോട്ടയത്ത് മഹിളമന്ദിരത്തിലാണ് യുവതി.