അമേരിക്കൻ സമ്മർദ്ദം:ഹാഫീസ്​ സഈദ് തീവ്രവാദി തന്നെയെന്ന് പാകിസ്താന്‍

single-img
13 February 2018

മുംബൈ ഭീകരാക്രമണത്തി​ന്റെ സൂത്രധാരന്‍ ഹാഫീസ്​ സഈദിനെ പാകിസ്​താന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. 1997ലെ തീവ്രവാദ വിരുദ്ധ നിയമത്തില്‍ മാറ്റം വരുത്തിയാണ്​ സഈദിനെയും ജമാത്ത്​ ഉദ്​ ദവയെും തീവ്രവാദ സംഘടനകളുടെ കൂട്ടത്തിലേക്ക്​ ഉള്‍പ്പെടുത്തിയത്​. ഇതോടെ യുഎന്‍ നിരോധിച്ച സംഘടനകള്‍ രാജ്യത്ത്​ നിരോധിതമാകും.

ഏകദേശം 27 സംഘടനകൾ പാകിസ്​താനിൽ നിരോധിതതമാവുമെന്നുമാണ്​ സൂചന. തീവ്രവാദവിരുദ്ധ നിയമത്തിലെ 11B, 11 EE തുടങ്ങിയ വകുപ്പുകളിലാണ്​ മാറ്റം വരുത്തിയിരിക്കുന്നത്​.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ തീവ്രവാദവിരുദ്ധ നിയമത്തില്‍ മാറ്റം വരുത്താനുള്ള നിയമത്തില്‍ പാക്​ പ്രസിഡന്‍റ്​ ഒപ്പുവെച്ചത്​. തിങ്കളാഴ്​ച വൈകീ​ട്ടോടെയാണ്​ ഭേദഗതി നിലവില്‍ വന്നത്​.