ഗൗരി നേഘയുടെ മരണം: പ്രിന്‍സിപ്പലിനെതിരെ അന്വേഷണം

single-img
13 February 2018


കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ 10 ാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ അന്വേഷണം നടത്തും. കൊല്ലം സിറ്റി പോലീസ് കമ്മീഷണറാണ് പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. വെസ്റ്റ് സി.ഐക്കാണ് ചുമതല. മരണത്തില്‍ പ്രിന്‍സിപ്പലിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിനോട് സ്കൂള്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗൗരിയുടെ മരണത്തില്‍ ആരോപണം നേരിട്ട് സസ്പെന്‍ഷനിലായിരുന്ന രണ്ട് അധ്യാപികമാരെ ആഘോഷം നടത്തി തിരിച്ചെടുത്ത സംഭവത്തിലാണ് ഈ നടപടി. നാന്‍സി ക്രസന്‍റ്, സിന്ധു എന്നീ അധ്യാപികമാരെ കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് സ്കൂള്‍ മാനേജ്മെന്‍റ് പ്രിന്‍സിപ്പലിനോട് അവധി എടുക്കാന്‍ പറഞ്ഞത്.