കാലായെ വരവേല്‍ക്കാന്‍ ഒരുങ്ങി രജനികാന്ത് ആരാധകര്‍; ചിത്രം ഏപ്രില്‍ 27ന് തീയറ്ററിലെത്തും

single-img
12 February 2018

കാലായെ വരവേല്‍ക്കാന്‍ ഒരുങ്ങി രജനികാന്ത് ആരാധകര്‍. വരുന്ന ഏപ്രില്‍ 27ന് ചിത്രം തീയേറ്ററുകളിലെത്തും. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാല കരികാലന്റെ റിലീസിങ് തീയതി രജനിയുടെ മരുമകനും യുവതാരവുമായ ധനുഷാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുംബയിലെ അധോലോക നായകനായ കാലാ ആയാണ് രജനി എത്തുന്നത്. ഈശ്വരി റാവുവാണ് ചിത്രത്തിലെ നായിക. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യാണ് പുറത്തിറങ്ങാനിരിക്കുന്ന രജനിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം.