മൂന്നാം ക്ലാസുകാരന്റെ വാശി ഒടുവില്‍ വിജയം കണ്ടു: മുഖ്യമന്ത്രി പിണറായിയെ ആദി നേരില്‍ കണ്ടു

single-img
11 February 2018

പിണറായി വിജയനെ കാണണം എന്നാവശ്യപ്പെട്ട് വാശി പിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കൊച്ചു മനസ്സിലെ ആഗ്രഹം ഒടുവില്‍ നിറവേറ്റി. കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് കണ്ടത് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു.

കണ്ണൂര്‍ താപ്പിലെ ആദിഷാണ് മുഖ്യമന്ത്രിയെ കാണാന്‍ രക്ഷിതാക്കളോടൊപ്പം ഗസ്റ്റ് ഹൗസില്‍ എത്തിയത്. മുഖ്യമന്ത്രി ആദിഷിനോട് കുശലന്വേഷണം നടത്തി പിന്നീട് മധുരവും നല്‍കി.കേരളത്തിന്റെ മുഖ്യനെ നേരിട്ടൊന്ന് കാണണം എന്നായിരുന്നു ആഗ്രഹം.

പിണറായി വിജയനെ എന്തിനാണ് കാണുന്നത് എന്നതിനുള്ള ചോദ്യത്തിന് ഈ കൊച്ചു മിടുക്കന്റ മറുപടി ഇങ്ങനെയായിരുന്നു. പിണറായി കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഞാനും കമ്മ്യൂണിസ്റ്റാണ്. ഒരു പാട് ഇഷ്ടമാണ് പിണറായിയെ എന്നാണ്.

ചിന്മയ ബാലഭവനിലെ മൂന്നാം ക്ലാസുകാരനായ ആദിഷ് ഈ അധ്യായന വര്‍ഷം അവസാനിക്കുന്നതോടെ അച്ഛനോടൊപ്പം ഖത്തറിലേക്ക് പോവും. അതിന് മുന്നെ പിണറായിയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആദിഷ്.