സണ്ണി ലിയോണിക്കെതിരെ ചെന്നൈയില്‍ കേസ്

single-img
11 February 2018


ചെന്നൈ: ബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെ ചെന്നൈയില്‍ കേസ്. അശ്ലീലചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ഇനോച് മോസസ് ആണ് ചെന്നൈ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഈ ആഴ്ചയുടെ അവസാനത്തില്‍ ചെന്നൈയുടെ പ്രാന്ത പ്രദേശത്ത് നടക്കുന്ന നൃത്തപരിപാടിയില്‍ സണ്ണി പങ്കെടുക്കാനിരിക്കുകയാണ്. ഇത് തടയണമെന്നാണ് ആവശ്യം. സണ്ണിയുടെ അശ്ലീല വീഡിയോകള്‍ ഇന്‍റര്‍നെറ്റിലുണ്ടെന്നും ഇത് യുവജനതയെ വഴി തെറ്റിക്കുമെന്നും മോസസ് ആരോപിക്കുന്നു. ഈ പരാതിയില്‍ പോലീസ് ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് സണ്ണി ലിയോണിയുടെ ആദ്യ മുഴുനീള തമിഴ് സിനിമയുടെ പൂജ നടന്നത്. ‘വീരമ്മദേവി’ എന്ന് പേരിട്ടിരിക്കുന്ന ചരിത്ര സിനിമയിലാണ് സണ്ണി നായികയാകുന്നത്. വി.സി.വടിവുദയന്‍ ആണ് സംവിധാനം. 150 ദിവസമാണ് ഈ സിനിമക്കായി താരം മാറ്റിവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019 ന്‍െറ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.