സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് പുതുക്കല്‍ അവതാളത്തില്‍

single-img
10 February 2018

കേരളത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച് സംസ്ഥാന പൊതുവിതരണവകുപ്പ് താലൂക്ക് സപ്ലൈ ഓഫീസ് അധികാരികള്‍ക്കു നല്‍കിയ നിര്‍ദേശം പിന്‍വലിച്ചു. നിര്‍ദിഷ്ട സമയത്ത് കാര്‍ഡ് പുതുക്കാന്‍ പറ്റാത്തവര്‍, എങ്ങും റേഷന്‍ കാര്‍ഡില്ലാത്തവര്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കാമെന്ന നിര്‍ദേശമാണ് പൊതുവിതരണവകുപ്പ് ഇ മെയിലിലൂടെ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് നല്‍കിയത്.

അപേക്ഷ 15 മുതല്‍ സ്വീകരിക്കാനും ജൂണ്‍ ഒന്നുമുതല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുമായിരുന്നു നിര്‍ദേശം. ഓരോ താലൂക്കിലും പതിനായിരം വീതം അപേക്ഷാ ഫോമുകള്‍ സ്വകാര്യ പ്രസുകളില്‍ പ്രിന്റുചെയ്തു വാങ്ങി അപേക്ഷകനു പത്തുരൂപ നിരക്കില്‍ നല്‍കാനും നിര്‍ദേശിച്ചിരുന്നു.

15മുതല്‍ അപേക്ഷ വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അതില്‍ പല സപ്ലൈ ഓഫീസ് അധികൃതരും അപേക്ഷാ ഫോറങ്ങള്‍ക്കായുള്ള നടപടികള്‍ തുടങ്ങി. കാര്യങ്ങള്‍ പിന്നീട് മാറിമറിഞ്ഞു. നിര്‍ദേശങ്ങള്‍ തത്കാലം നടപ്പാക്കേണ്ടെന്നു ഇ മെയിലിലൂടെ അറിയിപ്പ് ലഭിക്കുകയായിരുന്നു. അപേക്ഷാ ഫോമിന് പണം ഈടാക്കേണ്ടന്നും പുതിയ നിര്‍ദേശത്തിലുണ്ട്.

എന്തായാലും കൂടുതല്‍ വ്യക്തത വന്നാലേ നടപടികള്‍ തുടങ്ങാനാവു എന്നാണ് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമൂലം റേഷന്‍ കാര്‍ഡ് പുതുക്കാനും അനുബന്ധ ആനുകൂല്യങ്ങള്‍ ലഭിക്കാനും അര്‍ഹതപ്പെട്ട ലക്ഷക്കണക്കിന് ഉപഭോക്തക്കള്‍ പെരുവഴിയിലായിരിക്കുകയാണ്. പൊതുവിതരണ വകപ്പ് തുടര്‍ നടപടികള്‍ ഉടനെ സ്വീകരിക്കാത്ത പക്ഷം കാര്‍ഡ് കിട്ടാന്‍ ഇനിയും വൈകാനാണ് സാധ്യത.