മലപ്പുറത്ത് സദാചാര പൊലീസ്; യുവാവിനെ കെട്ടിയിട്ടു തല്ലി

single-img
10 February 2018

മലപ്പുറം: മലപ്പുറത്ത് യുവാവിന് സദാചാര പോലീസിന്റെ ക്രൂരമര്‍ദനമേറ്റു. കരിങ്കല്ലത്താണിയില്‍ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പരാതിയുമായി യുവാവ് രംഗത്തിറങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹ അഭ്യര്‍ത്ഥന നടത്താനായിരുന്നു ഉദ്ദേശമെന്നാണ് യുവാവ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് പരാതി നല്‍കിയതെന്ന് പോലീസ് അറിയിച്ചു.