കാത്തിരിപ്പുകള്‍ക്ക് വിരാമം; കാളിദാസിന്റെ പൂമരം മാര്‍ച്ച് 9ന് തീയറ്ററുകളിലെത്തും

single-img
9 February 2018


കാത്തിരിപ്പുകള്‍ക്ക് വിരാമം. കാളിദാസ് ജയറാം നായകനാകുന്ന പൂമരം മാര്‍ച്ച് 9ന് തീയറ്ററുകളിലെത്തും. കാളിദാസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. പൂമരത്തിലെ ഗാനങ്ങളെ ഇരുകൈയും നീട്ടിയായിരുന്നു പ്രേക്ഷകര്‍ സ്വീകരിച്ചത്.

അതുകൊണ്ട് ചിത്രത്തെ കുറിച്ചും വലിയ പ്രതീക്ഷയാണുള്ളത്. ചെറുപ്പം മുതല്‍ തന്നെ അച്ഛനോടൊപ്പം വെള്ളിത്തിരയില്‍ തിളങ്ങിയ കാളിദാസ് ജയറാമിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി, ഏറ്റവും ഒടുവില്‍ വന്ന പ്രണവ് മോഹന്‍ലാലടക്കം താരപുത്രന്‍മാര്‍ മലയാള സിനിമയില്‍ സ്ഥാനങ്ങള്‍ കീഴടക്കുമ്പോള്‍ ആരാധകര്‍ കാത്തിരുന്നത് കാളിദാസ് ജയറാമിന്റെ വരവു കൂടിയാണ്. എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.