‘അയ്യയ്യയ്യേ നാണക്കേട്.എവിടെപ്പോയി എവിടെപ്പോയി… വാഗ്ദാനങ്ങള്‍ എവിടെപ്പോയി’;സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യം ഏറ്റുവിളിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും(വീഡിയോ)

single-img
8 February 2018


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും മലയാളത്തിലും ബംഗാളിയിലും മുദ്രവാക്യം വിളിച്ച് ലോക്‌സഭയില്‍ പ്രതിഷേധിച്ചു. ലോക്‌സഭയില്‍ സി.പി.ഐ.എം എം.പി സമ്പത്തിന്റെ മലയാളത്തിലുള്ള മുദ്രാവാക്യമാണു ഇരുവരും ഏറ്റുവിളിച്ചത്.‘എവിടെപ്പോയി എവിടെപ്പോയി വാഗ്ദാനം എവിടെപ്പോയി’ എന്ന മുദ്രവാക്യമാണ് ലോക്‌സഭയില്‍ സമ്പത്ത് മുഴുക്കിയത്.

ആദ്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിന്നീട് അര്‍ത്ഥം ചോദിച്ച് മനസിലാക്കി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുദ്രാവാക്യം ഏറ്റുവിളിക്കുക ആയിരുന്നു.

പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ കെ.സി വേണുഗോപാലാണ് ആദ്യം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒന്നരമണിക്കൂറായി നീണ്ടപ്പോള്‍ ഹിന്ദിയിലെ മുദ്രാവാക്യങ്ങള്‍ മതിയായില്ല.

മലയാളത്തിലെ പ്രതിഷേധത്തിനു പിന്നാലെ രാഹുലും സോണിയും ഏറ്റുവിളിച്ചത് കോണ്‍ഗ്രസ് അംഗം ആദിര്‍ രഞ്ജന്‍ ചൗധരിയുടെ മുദ്രവാക്യമായിരുന്നു. ബംഗാളിയില്‍ പൊള്ളവാരം കോതൈ ജെലോ (പൊള്ളവാരത്തിന് എന്ത് പറ്റി) എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രവാക്യം. ആന്ധ്രപ്രദേശിലെ പൊള്ളവാരം ജലസേചന പദ്ധതിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.