കുട്ടികൾ ഈ പരസ്യങ്ങൾ കാണേണ്ട;കാര്‍ട്ടൂണ്‍ ചാനലുകളിലെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

single-img
8 February 2018

ന്യൂഡൽഹി: രാജ്യത്തെ കാർട്ടൂണ്‍ ചാനലുകളിൽ കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസർക്കാർ നിരോധിച്ചു. വിവര സാങ്കേതിക സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡാണ് ഇത് സംബന്ധിച്ച വിവരം പാർലമെന്‍റിൽ അറിയിച്ചത്.

ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും, ഇത് സംബന്ധിച്ച്‌ ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും റാത്തോഡ് വ്യക്തമാക്കി.

നേരത്തെ കുട്ടികൾക്ക് കാണാൻ യോജിച്ചതല്ലാത്തതിനാൽ ഗർഭനിരോധന ഉറയുടെ പരസ്യം രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.