ബിനോയ് ദുബായ് കോടതിയെ സമീപിച്ചു

single-img
7 February 2018

ദുബായ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ യാത്രാ വിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി ദുബായ് മേല്‍കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് അടിയന്തര കോടതി യാത്രാവിലക്കിന് ഉത്തരവിട്ടത്. ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി നല്‍കിയ സിവില്‍ കേസിലായിരുന്നു നടപടി. ഇതിനെതിരെയാണ് അപ്പീല്‍. ബാങ്ക് ഗ്യാരണ്ടിയോ തതുല്യമായ തുകയോ കെട്ടിവച്ചതിന് ശേഷം കേസ് തുടര്‍ന്നാല്‍ യാത്രവിലക്ക് മാറ്റാമെന്നാണ് അടിയന്തര കോടതി വ്യക്തമാക്കിയത്. മറ്റൊരാളുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് വിലക്ക് നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
അതേസമയം, കേസ് ബലപ്പെടുത്താനുള്ള നീക്കമാണ് പരാതിക്കാരന്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. എല്ലാ രേഖകളും തെളിവുകളും സമര്‍പ്പിച്ച് പ്രധാന സിവില്‍കേസ് ഫയല്‍ ചെയ്യുമെന്നാണ് വിവരം.
ബീനീഷ് കോടിയേരിയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 40 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയതിന് രണ്ട് മാസം തടവ് ശിക്ഷയാണ് കോടിയേരിയുടെ ഇളയ മകന് ലഭിച്ചത്.