ഓഹരി വിപണി കൂപ്പുകുത്തി: സെന്‍സെക്‌സ് 1,250 പോയിന്റ് ഇടിഞ്ഞു

single-img
6 February 2018


മുംബൈ: ഓഹരിവിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1,250 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയില്‍ 350 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെതുടര്‍ന്നാണ് ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച നേരിട്ടത്.

ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഡൗ ജോണ്‍സ് 1,100 പോയന്റ് താഴ്ന്നു. യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതുമൂലം രാജ്യത്തെ ഓഹരി വിപണിയും സമ്മര്‍ദത്തിലാണ്.

കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്, ഒഎന്‍ജിസി, വിപ്രോ, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.