ആരാധകന്റെ മരണത്തില്‍ ദുഖം പങ്കുവച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

single-img
5 February 2018

തിരുവനന്തപുരം: പ്രിയപ്പെട്ട ആരാധകന്‍െറ വിയോഗത്തില്‍ ദുഖം പങ്കുവച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി പി.കെ ഹര്‍ഷാദിന്‍െറ മരണമാണ് മലയാളത്തിന്‍െറ പ്രിയ താരങ്ങളെ ദുഖത്തിലാഴ്ത്തിയത്. ഹര്‍ഷാദിന് ആദരാഞ്ജലികളര്‍പ്പിച്ച മമ്മൂട്ടി, മരണവാര്‍ത്ത ഞെട്ടിച്ചതായും ഫെയ്സ്ബുക്കില്‍ കുറിച്ചു.

തനിക്കൊപ്പം ഹര്‍ഷാദ് നില്‍ക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവച്ചു. ദുല്‍ഖറും സമാനമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹര്‍ഷാദിനെ സ്മരിച്ചത്. തന്നോടുള്ള ഹര്‍ഷാദിന്‍െറ സ്നേഹവും ഓണ്‍ലൈന്‍ പോസ്റ്റുകളുമെല്ലാം എപ്പോഴും കാണാറുണ്ടായിരുന്നു എന്ന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ദുല്‍ഖര്‍ എഴുതി. എപ്പോഴും സന്തുഷ്ടനായിരിക്കുന്ന സ്നേഹമുള്ള ചെറുപ്പക്കാരന്‍ എന്നാണ് യുവനായകന്‍ പ്രിയ ആരാധകനെ വിശേഷിപ്പിച്ചത്. ബൈക്ക് അപകടത്തിലാണ് ഹര്‍ഷാദ് മരണമടഞ്ഞത്.