സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതില്‍ പ്രതിപക്ഷനേതാവും പിന്നിലല്ല: ഇതുവരെ ചെലവാക്കിയത് പതിനാലരലക്ഷം രൂപ

single-img
5 February 2018

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടി.എ, ഡി.എ, ടെലഫോണ്‍ ബില്‍. മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നീ ഇനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപ. കെവി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നത്.

ടി.എ, ഡി.എ ഇനങ്ങളില്‍ നാളിതുവരെ ചെന്നിത്തല 5, 56, 061 രൂപയാണ് കൈപ്പറ്റിയത്. വിമാനയാത്രാ ചെലവിനായി 4,12, 819 രൂപയും ടെലഫോണ്‍ ബില്‍ ഇനത്തില്‍ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കല്‍ ചെലവിനത്തില്‍ 96, 269 രൂപ ചെന്നിത്തല കൈപ്പറ്റിയിട്ടുള്ളൂ. മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയത്.