സ്പി​ന്ന​ർ​മാ​ർ​ക്കു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്നു: ഇന്ത്യയ്ക് തകർപ്പൻ ജയം

single-img
4 February 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വമ്പൻ ജയം.. ആതിഥേയർ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

സ്കോർ ബോർഡിൽ 26 റൺസ് മാത്രമുള്ളപ്പോഴാണ് രോഹിതിനെ ഇന്ത്യയ്ക്ക് നഷ്‌‌ടമായത്. എന്നാൽ, പിന്നീടങ്ങോട്ട് കോഹ്‌ലിയും ധവാനും ചേർന്ന് ടീമിനെ അനായാസം വിജയത്തിലേക്ക് നയിക്കുന്നതാണ് കണ്ടത്. കോഹ്‌ലി 50 പന്തിൽ 46 റൺസുമായും അർധസെഞ്ചുറി കുറിച്ച ധവാൻ 56 പന്തിൽ 51 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു. യു​സ്വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ​യും കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ​യും കു​ത്തി​ത്തി​രി​യു​ന്ന പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടി​ടി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 32.2 ഓവറില്‍ 118 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഡിവില്ലിയേഴ്‌സുമില്ലാത്തത് തിരിച്ചടിയായി. 39 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക പിന്നീട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിരിച്ചുവരാനായില്ല.

അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഖാ​യ സോ​ണ്ടോ, ജെ.​പി.​ഡു​മി​നി (ഇ​രു​വ​രും 25) എ​ന്നി​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഹാ​ഷിം അം​ല(23), ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക്(20), ക്രി​സ് മോ​റി​സ്(14) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ. ഒ​ന്നാം വി​ക്ക​റ്റി​ൽ അം​ല-​ഡി​കോ​ക്ക് സ​ഖ്യം കൂ​ട്ടി​ച്ചേ​ർ​ത്ത 39 റ​ണ്‍​സും അ​ഞ്ചാം വി​ക്ക​റ്റി​ൽ ഡു​മി​നി-​കോ​ണ്ടോ സ​ഖ്യം നേ​ടി​യ 48 റ​ണ്‍​സു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 100 ക​ട​ത്തി​യ​ത്.

അഞ്ചു വിക്കറ്റുകൾ പോക്കറ്റിലാക്കി യുസ്‌വേന്ദ്ര ചാഹൽ മുന്നിൽനിന്ന് പടനയിച്ചപ്പോൾ, കുൽദീപ് യാദവ് മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നൽകി. 22 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു ചാ​ഹ​ലി​ന്‍റെ പ്ര​ക​ട​നം. ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

സെ​ഞ്ചൂ​റി​യ​നി​ലെ സൂ​പ്പ​ർ സ്പോ​ർ​ട് പാ​ർ​ക്ക് ഗ്രൗ​ണ്ടി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​റാ​ണ് ഇ​ന്നു പി​റ​ന്ന​ത്. 2009ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ സിം​ബാ​ബ്വെ നേ​ടി​യ 119 റ​ണ്‍​സാ​യി​രു​ന്നു ഇ​തി​നു മു​ന്പ​ത്തെ കു​റ​ഞ്ഞ സ്കോ​ർ.