റിക്ഷാക്കാരനായി ഷാരൂഖ് ഖാന്‍; യാത്രക്കാരായി കത്രീന കൈഫും അനുഷ്‌കയും

single-img
3 February 2018

മുംബൈയുടെ തെരുവുകളില്‍ റിക്ഷാവണ്ടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കൂടെ സഹയാത്രികരായി താരറാണിമാരായ കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും. വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങിയത് മുംബൈക്കാര്‍ക്ക് ആവേശക്കാഴ്ച്ചയായി.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന പുതിയ ഷാരൂഖ് ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി റോഡിലിറങ്ങിയത്.

ചിത്രത്തില്‍ ഷാരൂഖ് ഒരു കുള്ളന്റെ വേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്‍ തന്നെയാണ് ചിത്രം ട്വിറ്ററില്‍ പങ്കു വെച്ചത്. പെണ്‍കുട്ടികള്‍ സീറോ എന്ന യാത്രയ്ക്ക് എന്നെ കൂടെ കൂട്ടുന്നു. ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ് മികച്ച ഓര്‍മ്മകള്‍ തുടങ്ങുന്നതെന്നാണ് ഷാരൂഖ് കുറിച്ചിരിക്കുന്നത്.

സീറോയുടെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.സമൂഹമാധ്യമങ്ങളിലും യൂടൂബിലും ഹിറ്റായ ടീസറിന് പിന്നാലെയാണ് ഇപ്പോള്‍ ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെ ഫോട്ടോ പുറത്ത് വിട്ടത്.