ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ജനക്കൂട്ടം ബസുകള്‍ കത്തിച്ചു

single-img
3 February 2018


കൊല്‍ക്കത്ത: അമിതവേഗത്തിലത്തെിയ ബസ് രണ്ട് യുവാക്കളുടെ ജീവനെടുത്തതിനെ തുടര്‍ന്ന് ജനക്കൂട്ടം അക്രമാസക്തരായി പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ അഞ്ചോളം ബസുകളും നിരവധി ടുവീലറുകളും കത്തിച്ചു. തിരക്കേറിയ ഛിങ്ഗ്രിഘാട്ടയിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. സിഗ്നല്‍ തെറ്റിച്ച് അമിതവേഗത്തില്‍ വന്ന ബസ് യുവാക്കള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

 

പ്രദേശവാസികളായ കോളേജ് വിദ്യാര്‍ഥികളാണ് മരിച്ചത്. തുടര്‍ന്ന് സംഘടിച്ച നാട്ടുകാര്‍ റോഡ് തടഞ്ഞ് പോലീസിന് നേരെ കല്ളെറിഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകഷെല്‍ പ്രയോഗിക്കുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഗാതാഗതം മണിക്കൂറുകളോളം താറുമാറായി.