എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ധനമന്ത്രി;സ്മാരകം പണിയാൻ 10 കോടി

single-img
2 February 2018

തിരുവനന്തപുരം: എകെജി സ്മാരകം പണിയാന്‍ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു.എ.കെ.ജിയുടെ ജന്മനാട്ടിലാകും സ്മാരകം.എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇതിനു പുറമേ, പുന്നപ്ര-വയലാര്‍ സ്മാരകത്തിനു 10 കോടിയും ഒൻഎൻവി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു.കലാസാംസ്കാരിക മേഖലയ്ക്ക് 144 കോടി രൂപ അനുവദിച്ചു.

വിടി ബല്‍റാം എംഎല്‍എ തുടക്കമിട്ട എകെജിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണു എകെജി സ്മാരകം പണിയാന്‍ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണു