ബസ് നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മുഖ്യമന്ത്രി

single-img
1 February 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡീസല്‍ വിലവര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നു.’ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ കൊപാതകങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷിയോഗങ്ങളും ഫലം കാണുന്നില്ല. എങ്കിലും ക്രമസമാധാനനില ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.