ജനങ്ങളുടെ ആരോഗ്യത്തിനു പുല്ലുവില; പ്രശസ്തമായ ഹോട്ടലില്‍ പാചകത്തിനു ഉപയോഗിക്കുന്നത് ചെളിവെള്ളം

single-img
1 February 2018

പെരുമ്പാവൂരിലെ ശരവണ ഭവന്‍ ഹോട്ടലില്‍ പാചകത്തിനു ഉപയോഗിക്കുന്നത് ചെളിവെള്ളം. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയവരാണ് ചെളിവെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹോട്ടല്‍ കിണറിലെ വെള്ളമാണ് ഇതെന്ന് വ്യക്തമായത്.

പാചകം ചെയ്യാനും കുടിക്കാനും എല്ലാം ഈ വെള്ളമാണ് നല്‍കിയിരുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വെള്ളത്തിന്റെ സാമ്പില്‍ എടുത്തുകൊണ്ടുപോയെങ്കിലും ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടെപടുകയും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു.