ആമി നിരോധിക്കണമെന്ന ഹര്‍ജി: കേന്ദ്രത്തിന് നോട്ടീസ്

single-img
1 February 2018

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന കമല്‍ ചിത്രം ആമി നിരോധിക്കണമെന്ന ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാര്‍, വാര്‍ത്താ വിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. എതിര്‍കക്ഷികളായ സംവിധായകന്‍ കമല്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ രാമചന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, ബ്ലൂ പ്രിന്റും കോടതി പരിശോധിക്കണമെന്നും, മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് ആമി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചലച്ചിത്ര സംവിധായകന് സിനിമയെടുക്കാന്‍ സ്വാതന്ത്രമുണ്ടെന്ന കാരണത്താന്‍ യഥാര്‍ത്ഥ വസ്തുതകളെ വളച്ചൊടിക്കാനോ, മറച്ചു വെയ്ക്കാനോ അവകാശമില്ലെന്നും ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.