നടി അമലാ പോളിനോട് അശ്ലീല സംഭാഷണം: വ്യവസായി അറസ്റ്റില്‍

single-img
1 February 2018

ചെന്നൈ: അപമര്യാദയായി പെരുമാറിയെന്ന നടി അമലാ പോളിന്റെ പരാതിയില്‍ വ്യവസായി അറസ്റ്റില്‍. കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോവില്‍ നൃത്ത പരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അപമാനകരമായ രീതിയില്‍ പെരുമാറിയെന്നും, അശ്ലീല കമന്റുകള്‍ നടത്തിയെന്നുമാണ് നടിയുടെ പരാതി. അമലാ പോളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഴകേശനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലീസ് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടില്‍ പങ്കെടുക്കുന്നതിന്റെ മുന്നോടിയായണ് അമല പോള്‍ ചെന്നൈ ടി നഗറിലുള്ള നൃത്ത സ്റ്റുഡിയോവില്‍ പരിശീലനത്തിനെത്തിയത്.തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി അറിവുള്ള അഴകേശനില്‍ നിന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭയം കാരണമാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് അമല പോള്‍ വിശദീകരിച്ചു. നേരത്തെ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമല പോളിനെ അറസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു.