സ്വര്‍ണവില കൂടുന്നു

single-img
31 January 2018


ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു. കേരളത്തില്‍ പവന് 22,400 രൂപയാണ് സ്വര്‍ണ വില. ഗ്രാമിന് 2,800 രൂപയും. വിവാഹ സീസണ്‍ ആയതിനാല്‍ ആവശ്യമേറിയതാണ് രാജ്യത്തെ വിലയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.

ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ പത്ത് ഗ്രാം തങ്കത്തിന്റെ വില 160 രൂപ വര്‍ധിച്ച് 31,400 രൂപയായി. ഔണ്‍സിന് 1,343 ഡോളറാണ് ആഗോള വിപണിയിലെ വില.

വെള്ളിവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 150 രൂപകൂടി 40,200 രൂപയായി. വ്യവസായ സ്ഥാപനങ്ങളും കോയിന്‍ നിര്‍മാതാക്കളും കൂടുതലായി വാങ്ങിയതാണ് വെള്ളിയുടെ വിലവര്‍ധനയ്ക്കിടയാക്കിയത്.