പുരുഷ സമൂഹം ആ യുവതിക്കു മുന്നില്‍ തലകുനിക്കണം; കൊച്ചിയിലെ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ

single-img
29 January 2018

Posted by Jayasurya on Sunday, January 28, 2018

കൊച്ചി: കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് തലകറങ്ങി വീണ മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ജനക്കൂട്ടം നോക്കി നിന്നതിനെതിരെ വിമര്‍ശനവുമായി നടന്‍ ജയസൂര്യ. കേസാകുമെന്ന് പേടിച്ച് യൂവാക്കള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍വലിയരുതെന്നും, മുന്നില്‍ കാണുന്നവനെ സ്‌നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജയസൂര്യ പറയുന്നു.

കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്‌ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നു അപകടം സംഭവിച്ചതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേയെന്നും താരം ചോദിക്കുന്നു. സംഭവത്തില്‍ ഊര്‍ജിതമായി ഇടപെട്ട യുവതിയുടെ മുന്നില്‍ പുരുഷ സമൂഹം തലകുനിക്കേണ്ടതാണെന്നും ജയസൂര്യ പറഞ്ഞു.