‘ഇതൊരു സ്മ്യൂള്‍ ദുരന്തം’: വീഡിയോ വൈറല്‍

single-img
27 January 2018

മകന്റെ പാട്ടും അമ്മയുടെ അടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കസേരയില്‍ കയറിയിരുന്നു മൊബൈല്‍ എടുത്ത് ഹെഡ്‌സെറ്റും ചെവിയില്‍ തിരുകി കാമറയിലേക്കു നോക്കി വിനീത് ശ്രീനിവാസന്‍ പാടിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്നു തുടങ്ങുന്ന പാട്ട് പയ്യന്‍ പാടിത്തുടങ്ങിയതേയുള്ളൂ.

അപ്പോഴേക്കും അമ്മ പാഞ്ഞെത്തി. അടിക്കാന്‍ കയ്യില്‍ ഒരു കത്തിയുമായി. പിന്നെ അടിയുടെ പൊടിപൂരം. അമ്മയെ തടഞ്ഞ് പാടാന്‍ നോക്കിയെങ്കിലും അടിയുടെ ബലത്തില്‍ പയ്യന് കണ്‍ട്രോള്‍ ആകെപ്പോയി. കത്തിവച്ച് അടിക്കല്ലേയെന്ന് നിലവിളിയായി. പഠിക്കാതിരുന്നു പാടുന്നോ…

എത്ര ദിവസമായി…നിന്നെ സമ്മതിക്കണം എന്നൊക്കെ ആക്രോശിച്ചായിരുന്നു അടി. അടിയുടെ വേദനയില്‍ പാട്ടിന്റെ സംഗതിയെല്ലാം ആവിയായി പോയെങ്കിലും വിഡിയോ വൈറലായി. എന്തായാലും മകന്റെ പാട്ടും അമ്മയുടെ അടിയും വൈറലായി.