ഓടുന്ന ട്രെയിനിനടിയിൽ ‘സാഹസികത’: യുവാവിനെതിരെ കേസെടുത്തേക്കും: വീഡിയോ

single-img
24 January 2018

ജീവൻ പണയം വച്ച്, റെയിൽവേ ട്രാക്കിൽ ഓടുന്ന ട്രെയിനിനടിയിൽ കിടന്നു സാഹസികത കാട്ടുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്.

റെയില്‍വേ ട്രാക്കിന്റെ മധ്യത്തില്‍ യുവാവ് കമിഴ്ന്ന് കിടക്കുന്നതാണ് വീഡിയോ. തൊട്ടു പിന്നാലെ ചീറിപാഞ്ഞു വരുന്ന തീവണ്ടിയും കാണാം. തീവണ്ടി കടന്നുപോയ ശേഷം വിജയശ്രീലാളിതനായി ഈ യുവാവ് തിരിച്ച് വരുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് ഇത് പങ്കുവയ്ച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിന് വിരുദ്ധ പ്രതികരണമാണ് ഇത് ഉണ്ടാക്കിയത്.

ഇയാള്‍ക്കും സഹായിക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യം. ഇത് പ്രചരിപ്പിക്കരുതെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളും അറിയിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജമ്മു കശ്മീർ മുന്‍മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ‘വിവേകശൂന്യമായ’ പ്രവൃത്തിയാണ് ഇതെന്നും ഇത്തരം സാഹസികത തെറ്റാണെന്നും യുവാക്കളുടെ വിവേകശൂന്യത വിശ്വസിക്കാനാകുന്നില്ലെന്നും ഒമർ ട്വീറ്റ് ചെയ്തു.