22 കാരി ഭര്‍ത്താവിനു മുമ്പില്‍ വച്ച് പീഡനത്തിനിരയായി • ഇ വാർത്ത | evartha
National

22 കാരി ഭര്‍ത്താവിനു മുമ്പില്‍ വച്ച് പീഡനത്തിനിരയായി

ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്തു. ഗുരുഗ്രാമില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് 22കാരിയായ സ്ത്രീ ബലാത്സംഗത്തിനിരയായത്.

വിവാഹ ചടങ്ങ് കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ വീട്ടിലേക്ക് തിരിച്ചത്. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്‌നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും കാറിലുണ്ടായിരുന്ന യുവതിയെ വലിച്ചിറക്കി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് കൂടാതെ ബലാല്‍സംഗ വിവരം പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി സീനിയര്‍ പൊലീസ് ഓഫീസര്‍ മനിഷ് സെഹ്ഗാള്‍ പറഞ്ഞു.

സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിന്റെ നമ്പര്‍ കുറിച്ചത് കൊണ്ടാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സാധിച്ചതെന്ന് മനിഷ് സെഹ്ഗാള്‍ പറഞ്ഞു. പ്രതികള്‍ ഗുരുഗ്രാമിലെ സോഹ്ന ഗ്രാമവാസികളാണ്. പ്രതികളുടെ സ്വന്തം വീട്ടില്‍ നിന്നാണ് പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.