നടി ഭാവനയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

single-img
22 January 2018


നടി ഭാവനയും കന്നട സിനിമാ നിര്‍താവ് നവീനും തമ്മിലുള്ള വിവാഹം തൃശൂരില്‍ നടന്നു. തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ രംഗത്തു നിന്നുള്ളവര്‍ക്ക് വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിരുന്ന് സത്കാരം.

കഴിഞ്ഞ ദിവസം മൈലാഞ്ചിയിടല്‍ ചടങ്ങിന് സിനിമാ രംഗത്തെ സുഹൃത്തുക്കളടക്കമുള്ളവര്‍ എത്തി. തൃശൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പാട്ടും നൃത്തവുമായി ഭാവനയുടെ മൈലാഞ്ചി കല്യാണം. സിനിമാരംഗത്ത് നിന്ന് രമ്യാ നമ്പീശനും സയനോരയും അടക്കം അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്തു.

2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്‍ മരിച്ചതുകൊണ്ട് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ചിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

കടപ്പാട്: മനോരമന്യൂസ്