പുതിയ ആപ്ലിക്കേഷനുമായി വാട്‌സ് ആപ്പ്

single-img
20 January 2018


ബിസിനസുകാര്‍ക്ക് ഉപയോഗപ്രദമായ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ‘വാട്‌സ്ആപ്പ് ഫോര്‍ ബിസിനസ്’ ആപ്ലിക്കേഷനാണ് കമ്പനി രംഗത്തിറക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ് ആപ്പ് തുടക്കത്തില്‍ ലഭ്യമാകുക. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ആപ്പില്‍ കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്.

‘യൂസര്‍ ചാറ്റ്’ രൂപത്തില്‍ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇമെയില്‍ അഥവാ സ്റ്റോര്‍ മേല്‍വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും അടുത്തുതന്നെ വാട്‌സാപ് ഫോര്‍ ബിസിനസ് ആപ്പ് ലഭിക്കുമെന്നാണ് സൂചന.

സെപ്റ്റംബറില്‍ വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയില്‍ ബുക് മൈ ഷോ തുടങ്ങി ഇന്ത്യയില്‍ പ്രശസ്തമായ ബുക്കിങ് സൈറ്റുകളും പങ്കാളികളായിരുന്നു.