സ്വര്‍ണ വില കുറഞ്ഞു

single-img
18 January 2018

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വില കുറയുന്നത്. കഴിഞ്ഞ രണ്ടു ദിവസവും വില വര്‍ധിച്ചിരുന്നു. 22,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,775 രൂപ

ഈ മാസം 14ന് ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടായതിനെ തുടര്‍ന്ന് നാലു മാസത്തെ ഉയര്‍ന്ന നിരക്കായ ഔണ്‍സിന് (28.35 ഗ്രാം) 1338.39 ഡോളറില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ച വിലയില്‍ 1.4 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.

യൂറോയുമായുള്ള ഇടപാടില്‍ ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് സ്വര്‍ണ വില ഉയര്‍ത്തിയത്. യൂറോയുടെ മൂല്യം മൂന്നു വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍ എത്തിയിരുന്നു. വെള്ളി വില ഔണ്‍സിന് 1.4% കൂടി 17.20 ഡോളറായിയിരുന്നു.