സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കുന്നു

single-img
17 January 2018

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ വിജ്ഞാപനം മൂലം സംസ്ഥാന സർക്കാറിന് നൽകിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സംസ്ഥാനത്തിന് നിരോധിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി.

പരിസ്ഥിതി സംഘടനകൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്. ജനുവരി 22നു മുൻപ് ഇക്കാര്യത്തിൽ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.