ആമസോണില്‍ ഓഫര്‍ ‘പെരുമഴ’: പകുതി വിലയ്ക്ക് ഫോണ്‍

single-img
17 January 2018

ജനുവരി 21 മുതല്‍ 24 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്ക് ഒരുങ്ങുകയാണ് രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനി ആമസോണ്‍. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഇതില്‍ 60 എണ്ണം ആമസോണ്‍ എക്‌സ്‌ക്ലൂസീവ് മോഡലുകളാണ്.

ആപ്പിള്‍, അസുസ്, ബ്ലാക്ക്‌ബെറി, കൂള്‍പാഡ്, ഇന്‍ഫോക്കസ്, ലെനോവോ, എല്‍ജി, മോട്ടോ, വണ്‍പ്ലസ്, സാംസങ്, വിവോ, ഷവോമി തുടങ്ങി ബ്രാന്‍ഡുകളുടെ ഹാന്‍ഡ്‌സെറ്റുകളെല്ലാം വില്‍പ്പനയ്ക്കുണ്ട്. എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴി 10 ശതമാനം അധിക ഇളവും ലഭിക്കും. ഇതോടെ പകുതി വിലയ്ക്ക് ഫോണ്‍ സ്വന്തമാക്കാം.

ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലയന്‍സ്, ഫേഷന്‍, പുസ്തകങ്ങള്‍ എന്നിവ ഓഫര്‍ വിലയ്ക്ക് ലഭിക്കും. ഡിസ്‌കൗണ്ടിന് പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും നല്‍കുന്നുണ്ട്. ആമസോണ്‍ പേ വരിക്കാര്‍ക്ക് 250 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും (200 രൂപ വരെ).

ടിവിയ്ക്ക് 40 ശതമാനം, ടാബ്ലറ്റുകള്‍ക്ക് 40 ശതമാനം, സ്റ്റോറേജ് ഡിവൈസുകള്‍ക്ക് 50 ശതമാനം, നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങള്‍ക്ക് 60 ശതമാനം, ഹെഡ്‌ഫോണ്‍, സ്പീക്കറുകള്‍ക്ക് 60 ശതമാനം ഓഫറുകളും നല്‍കുന്നു. പുതിയ ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 20,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.

ഓണര്‍ 6X (32 ജിബി), സാംസങ് ഓണ്‍ 5 പ്രോ ഗോള്‍ഡ്, മോട്ടോ ജി 5 പ്ലസ് (64 ജിബി), 10 or ജി (4 ജിബി), ബ്ലാക്‌ബെറി കീവണ്‍, എല്‍ജി ക്യു 6, ലെനോവോ K8 നോട്ട്, ഇന്‍ഡക്‌സ് ക്ലൗഡ് C1, നുബിയ M2 (64 ജിബി), ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍, മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി, ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ് തുടങ്ങി മോഡലുകള്‍ക്ക് വന്‍ ഓഫര്‍ പ്രതീക്ഷിക്കാം. ഇതിനെല്ലാം പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കും.