ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് എലി തിന്നതിന്റെ ബാക്കി

single-img
16 January 2018

ഭക്ഷ്യ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും ഒക്കെ പേരിന് മാത്രമാകുന്ന അനുഭവങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. ഗുണമേന്‍മയുള്ള ഭക്ഷണം കൊടുക്കുമെന്ന് ഉറപ്പു പറയുന്ന ഇന്ത്യന്‍ റെയില്‍വെയില്‍ പ്രത്യേകിച്ചും. ട്രെയിനില്‍ കിട്ടുന്ന ആഹാരത്തിന്റെ അവസ്ഥയെ കുറച്ച് നിരവധി പരാതികളാണ് ഉയരുന്നത്.

ഇതിനിടെയാണ് റെയില്‍വേ കാറ്ററിംഗ് വിഭാഗം പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവച്ച ഭക്ഷണപ്പായ്ക്കറ്റുകളില്‍ തലയിടുന്ന എലിയുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. കോഴിക്കോട് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആരുടെ ട്രേയില്‍ നിന്നാണ് എലി ഭക്ഷിച്ചതെന്ന് പരിശോധിക്കുമെന്നും ആളെ തിരിച്ചറിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കടപ്പാട്: കൈരളി