കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപി; സമ്മതമറിയിച്ച് തോമസ് ചാണ്ടി

single-img
15 January 2018


തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ ധാരണ.ഇതിനെ തുടര്‍ന്ന്, കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്ര നേതൃത്വം അനുമതി നല്‍കി.

കുഞ്ഞുമോനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തോമസ്ചാണ്ടി ശരത്പവാറിനെ അറിയിച്ചിട്ടുണ്ട്.ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ കോവൂര്‍ കുഞ്ഞുമോന്‍ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് നീക്കം. ഇത് സംബന്ധിച്ച് ധാരണയിലെത്തിയാല്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിക്കും. ഇതിനിടെ കുഞ്ഞുമോന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ് ആര്‍എസ്പി – ലെനിനിസ്റ്റ് നേതൃത്വവും രംഗത്തെത്തി.

എന്‍സിപി നേതൃത്വവുമായി കുഞ്ഞുമോന്‍ പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ്(ബി)യില്‍ നിന്നു കെ.ബി.ഗണേഷ്‌കുമാറിനെ കൊണ്ടുവന്നു മന്ത്രിയാക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഗണേഷ്‌കുമാര്‍ പിന്നീടു പാര്‍ട്ടി നേതൃത്വത്തിന് അപ്രാപ്യനായി മാറിയേക്കുമെന്നു കണ്ടാണ് കുഞ്ഞുമോനെ നോട്ടമിട്ടത്.