മുംബൈയിൽ കടലിൽ ഹെലിക്കോപ്റ്റർ തകർന്നുവീണു ഒരു മലയാളിയടക്കം നാലുപേർ മരിച്ചു; മൂന്നു പേരെ കാണാതായി

single-img
13 January 2018

ഹെലിക്കോപ്റ്റർമുംബൈ തീരത്തിനടുത്ത് കടലിൽ ഹെലിക്കോപ്റ്റർ തകർന്നുവീണു നാലുപേർ മരിച്ചു. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിലെ(ഓ എൻ ജി സി)  ജീവനക്കാരുമായി പോയ പവാൻ ഹാൻസിന്റെ ഹെലിക്കോപ്റ്റർ ആണു തകർന്നു വീണത്. ജുഹുവില്‍ നിന്ന് രാവിലെ 10.20 പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ദഹാനുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് തകര്‍ന്നുവീണത്. ഓ എൻ ജി സി ഡപ്യൂട്ടി ജനറൽ മാനേജരായിരുന്ന പങ്കജ് ഗാർഗും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഹെലിക്കോപ്റ്ററിൽ രണ്ടു പൈലറ്റുമാരും അഞ്ചു ഓ എൻ ജി സി ജീവനക്കാരുമാണു ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും നാവിക സേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ നാലു മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരിൽ ഒരാൾ മലയാളിയാണു. ഓ എൻ ജി സി ജീവനക്കാരനായ വി കെ ബിന്ദുലാൽ ബാബുവാണു കൊല്ലപ്പെട്ടവരിലെ മലയാളി. കാണാതായ മൂന്നുപേരിലും ഒരാൾ മലയാളിയാണു. ഓ എൻ ജി സി ജീവനക്കാരനായ മലയാളി ജോസ് അന്തോണി, പൈലറ്റുമാരായ ക്യാപ്റ്റൻ ഒഹാത്കർ, ക്യാപ്റ്റൻ കതോച്ച് എന്നിവരെ ഇതുവരെയും കണ്ടെത്താ‍നായിട്ടില്ല. യിരുന്നു പങ്കജ് ഗാർഗും കൊല്ലപ്പെട്ടവരിൽപ്പെറ്റുന്ന്

10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു ഡോഫിൻ എൻ -3 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്നല്‍ നിലച്ചതായി ഓ എൻ ജി സി അധികൃതർ പറയുന്നു.

ഐ എൻ എസ് ടെഗ്  യുദ്ധക്കപ്പൽ, പി 8 ഐ വിഭാഗത്തിൽപ്പെട്ട വിമാനം എന്നിവയുപയോഗിച്ച് നാവികസേനയുടെ തെരച്ചിൽ തുടരുകയാണു. ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഭാഗത്താണു തെരച്ചിൽ തുടരുന്നത്.