ശ്രീജിത്തിനെ കാണാൻ പോകാതിരുന്നത് മനസാക്ഷിക്കുത്തുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ

single-img
13 January 2018

കെ സുരേന്ദ്രൻഒരുപാട് പേർ നിർബ്ബന്ധിച്ചിട്ടും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അനുജനു നീതിലഭിക്കാൻ വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരംചെയ്യുന്ന ശ്രീജിത്തിനെ താൻ കാണാൻ പോകാത്തത് മനസാക്ഷിക്കുത്ത് കൊണ്ടാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു സുരേന്ദ്രൻ അഭിപ്രായപ്രകടനം നടത്തിയത്.

ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിൻറെ സഹോദരൻ കൊലചെയ്യപ്പെട്ടതെന്നും അദ്ദേഹത്തിൻറെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യത്തിൽ പിണറായിയെ കുറ്റപ്പെടുത്തുന്നതിൽ ന്യായമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 

തന്റെ ഭരണകാലത്ത് നടന്ന കാര്യമാണെന്നത് മറച്ചുവെച്ച് ശ്രീജിത്തിനെ കാണാൻ പോയ ചെന്നിത്തലയുടെ നടപടിയെ മനസ്സാക്ഷിയില്ലാത്ത പണിയെന്നാണു സുരേന്ദ്രൻ വിശേഷിപ്പിച്ചത്.

Read More: ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയ്ക്ക് നേരേ രോഷാകുലരായി ശ്രീജിത്തിന്റെ സുഹൃത്തുക്കൾ: വീഡിയോ

ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നുവെന്നും ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിൻറെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിൻറെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകൾ പോലീസ് കേരളത്തിൽ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി. ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നു. 

 

ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു…

Posted by K Surendran on Saturday, January 13, 2018