ജിയോയെ വെല്ലാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍

single-img
12 January 2018

റിലയന്‍സ് ജിയോയുടെ 398 രൂപയുടെ പ്ലാനിനെ വെല്ലാന്‍ 399 രൂപയുടെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. പ്രതിദിനം 1.5 ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍( ലോക്കല്‍, എസ്ടിഡി, റോമിങ്), ദിവസേന 100 എസ്എംഎസ് എന്നിവയാണ് 399 രൂപയുടെ ഓഫറിനൊപ്പം എയര്‍ടെല്‍ നല്‍കുന്നത്. 70 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി.

അതേസമയം ജിയോയുടെ 398 രൂപയുടെ ഓഫര്‍ പായ്ക്കില്‍ പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും( അതിന് ശേഷം 64 kbps വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റയും), രാജ്യത്തെ ഏത് നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 100 എസ്എംഎസ് ഒപ്പം ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും. 70 ദിവസം തന്നെയാണ് ഈ ഓഫറിന്റേയും വാലിഡിറ്റി.

എയര്‍ടെലിന്റെ 399 രൂപയുടെ പാക്കില്‍ നേരത്തെ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്. ഈ ഓഫര്‍ പരിഷ്‌കരിച്ചത് കൂടാതെ 448 രൂപയുടെ പ്ലാന്‍ കാലാവധി 70ല്‍ നിന്നും 82 ദിവസമായും എയര്‍ടെല്‍ വര്‍ധിപ്പിച്ചു.

നേരത്തെ ജിയോയുടെ 199 രൂപയുടെ പ്ലാനിനെ നേരിടാന്‍ അതേ തുകയില്‍ എയര്‍ടെലും ഓഫര്‍ ഇറക്കിയിരുന്നു. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്എംഎസും ഒരു ജിബി ഡാറ്റയുമാണ് എയര്‍ടെല്‍ ഈ ഓഫറില്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിയോ 1.5 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ നല്‍കുന്നത്.