സെഞ്ചുറിയടിക്കാൻ ഐഎസ്ആർഒ;ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹം നാളെ ഭ്രമണപഥത്തിലേക്ക്‌.

single-img
11 January 2018

ISRO's century: India's 100th satellite to hit skies on January 12ബംഗളൂരു: ഐഎസ്ആർഒയുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. കാർട്ടോസാറ്റ്-2 ഉപഗ്രഹവുമായി പിഎസ്എൽവി-സി40 ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. 31 ഉപഗ്രഹങ്ങളാണ് ഈ ഒരോറ്റ ദൗത്യത്തിലൂടെ പിഎസ്എൽവി ബഹിരാകാശത്തെത്തിക്കുന്നത്. ഉപഗ്രഹ വിക്ഷേപണത്തിന്‍റെ കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും.
കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള “സ്പോട്ട്’ ചിത്രങ്ങളെടുക്കുകയാണു കാർട്ടോസാറ്റ്-2ന്‍റെ ലക്ഷ്യം.