മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദം:ദുരന്തനിവാരണ ഫണ്ട് ഉപയോഗത്തില്‍ തെറ്റില്ലെന്ന് മുൻ ചീഫ് സെക്രട്ടറി

single-img
11 January 2018

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു.താൻ പറഞ്ഞിട്ടാണ് ഹെലികോപ്റ്റർ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിർത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.

മാത്രമല്ല, ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണെന്നും, മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്ക് സ​ർ​ക്കാ​രാ​ണു പ​ണം മു​ട​ക്കു​ന്ന​തെ​ന്നും ഈ ​പ​ണം എ​വി​ടെ​നി​ന്നാ​ണെ​ന്നു താ​ൻ അ​ന്വേ​ഷി​ക്കാ​റി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.