പറവൂരിൽ യുവതിയെ ഐ എസിൽ ചേർക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ 

single-img
11 January 2018
 യു​വ​തി​യെ മ​തം മാ​റ്റി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പ​റ​വൂ​ർ പെ​രു​വാ​രം മ​ന്ദി​യേ​ട​ത്ത് ഫ​യാ​സ് ,മാ​ഞ്ഞാ​ലി ത​ല​ക്കാ​ട്ട് സി​യാ​ദ്  എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഗു​ജ​റാ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വ​തി​യെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​ണു കേ​സ്.
വീ​ടു​ക​ൾ റെ​യ്ഡ് ചെ​യ്താ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ൽ ഫോ​ണ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന.
കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണു ഫ​യാ​സ്. യു​വ​തി​യെ മാ​ഞ്ഞാ​ലി​ൽ താ​മ​സി​പ്പി​ക്കു​ന്ന​തി​നു സ​ഹാ​യം ന​ൽ​കി​യ​തു സി​യാ​ദാ​ണ്. മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ വി​ദേ​ശ​ത്താ​ണ്. ഹി​ന്ദു മ​ത​ത്തി​ൽ​നി​ന്നു നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി​യ​ശേ​ഷം വ്യ​ജ​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പി​ന്നീ​ടു സി​റി​യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി ഹൈ​ക്കോ​ട​തി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഐ​എ​സി​നു ലൈം​ഗി​ക അ​ടി​മ​യാ​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നാ​ണു പ​രാ​തി.
സി​റി​യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ യു​വ​തി പി​താ​വി​നെ വി​വ​രം അ​റി​യി​ച്ചു. സൗ​ദി​യി​ലു​ള്ള സു​ഹൃ​ത്തു മു​ഖേ​ന​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട​തെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണു കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രും ബം​ഗ​ളൂ​രു​വി​ലു​ള്ള ഒ​രു സ്ത്രീ​യും ര​ണ്ട് അ​ഭി​ഭാ​ഷ​ക​രും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.