ജെ.ഡി.യുവിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് കോടിയേരി; തീരുമാനം സ്വാഗതം ചെയ്ത് കോടിയേരി

single-img
11 January 2018


തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വരാനുള്ള ജനതാദള്‍ -യുണൈറ്റഡ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിടാനുള്ള ജെഡിയു തീരുമാനം സ്വാഗതാര്‍മാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ എല്‍.ഡി.എഫ് വിട്ടപ്പോള്‍ തന്നെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യുവിനോട് ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അവര്‍ അതിന് സന്നദ്ധരായത് ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കും. യു.ഡി.എഫ് കൂടുതല്‍ ദുര്‍ബലമായ അവസ്ഥയാണ് സംസ്ഥാനത്ത് വരാന്‍ പോകുന്നതെന്നും കോടിയേരി പറഞ്ഞു.

ജെഡിയു യോഗത്തില്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈകൊണ്ടതെന്നും നയപരമായ പ്രഖ്യാപനം നാളത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്നും യോഗത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിനൊപ്പം ചേരാമെന്ന തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.